ഡിജിറ്റൽ ആസക്തി: മൂന്നുവർഷത്തിനിടെ രക്ഷതേടിയെത്തിയത് 2,309 കുട്ടികൾ

മൊബൈൽ, ഇന്റർനെറ്റ് ആസക്തിയിൽ നിന്ന് കുട്ടിക ളെ മോചിപ്പിക്കുന്നത് ലക്ഷ്യമിട്ട് കേരള പോലീസ് ആരംഭിച്ച ഡി-ഡാഡ് (ഡിജിറ്റൽ ഡി-അഡി ക്ഷൻ) പദ്ധതിയിലേക്ക് മൂന്ന് വർ ഷത്തിനിടെ എത്തിയത് 2,309 കുട്ടികൾ. ആറ് ജില്ലകളിൽ പ്ര വർത്തിക്കുന്ന ഡി-ഡാഡ് സെ ന്ററുകളിലെ കൗൺസിലിങ്ങിലൂ ടെ 1,806 കുട്ടികളെ ഡിജിറ്റൽ ആസക്തിയിൽനിന്ന് മോചിപ്പി ക്കാനായി. 654 കുട്ടികൾക്ക് നില വിൽ കൗൺസിലിങ് നടക്കുന്നു. 315 കേസുകളാണ് റഫർ ചെയ്തത്.
18 വയസ്സുവരെയുള്ളവർക്ക് ഡി-ഡാഡ് സെൻ്ററുകളിൽ സൗജന്യ കൗൺസലിങ്
ആരോഗ്യം, വനിതാ-ശിശു വികസനം, വിദ്യാഭ്യാസം എന്നീ വകുപ്പുകളുടെ സഹകരണത്തോ ടെ തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ, കൊച്ചി, കോഴിക്കോ ട്, കണ്ണൂർ ജില്ലകളിലാണ് ഡി-ഡാഡ് സെൻ്ററുകൾ പ്രവർത്തി ക്കുന്നത്. 2023 ജനുവരി ഒന്നുമു തൽ 2026 ജനുവരിവരെയുള്ള കണക്കുപ്രകാരം തിരുവനന്തപു രം- 345, കൊല്ലം- 591, കൊച്ചി-300, തൃശ്ശൂർ- 381, കോഴിക്കോട്-411, കണ്ണൂർ – 281 എന്നിങ്ങനെ
യാണ് കൗമാരക്കാർ ഡി-ഡാഡ് സെന്ററിലെത്തിയത്.
കൈകളിലെ രാജ്യത്തുതന്നെ ആദ്യമായി, 2023 മാർച്ചിലാണ് കേരള പോ ലീസിലെ സോഷ്യൽ പോലീസി ങ് വിഭാഗത്തിൻറെ നേതൃത്വത്തിൽ പദ്ധതി ആരംഭിച്ചത്. കുട്ടികളിലെ അമിതമായ മൊബൈൽഫോൺ ഉപയോഗം, ഓൺലൈൻ ഗെയിം ആസക്തി, അശ്ലീലസൈറ്റുകൾ സന്ദർശിക്കൽ, സാമൂഹികമാ ധ്യമങ്ങളിൽ കൂടുതൽ സമയം ചെലവഴിക്കുന്നത്, വ്യാജ ഷോ
പ്പിങ് സൈറ്റുകളിലൂടെ പണം നഷ്ടപ്പെടുന്നത് തുടങ്ങിയവ മാ റ്റിയെടുക്കുകയാണ് ഡി-ഡാഡി ൻ്റെ ലക്ഷ്യം.
ഡാഡ് സെൻ്ററുകളിൽ ഡിജിറ്റൽ ആസക്തിയുള്ള 18 വയസ്സുവരെയുള്ളവർക്ക് ഡി-ഡാഡ് സെൻ്ററുകളിൽ സൗജന്യ കൗൺസലിങ് നൽകും. രക്ഷിതാ ക്കൾക്ക് കുട്ടികളുമായി നേരിട്ടെ ത്തി പ്രശ്നപരിഹാരം തേടാം. മനഃ ശാസ്ത്രവിദഗ്‌ധർ തയ്യാറാക്കിയ ഇൻ്റർനെറ്റ് അഡിക്‌ഷൻ ടെസ്‌റ്റ് വഴിയാണ് ഡിജിറ്റൽ അടിമത്ത
ത്തിന്റെ തോത് കണ്ടെത്തുക.
കുട്ടികളെ സ്മാർട്ട് ഫോൺ അഡിക്ഷൻ ടെസ്റ്റിന് വിധേയമാ ക്കും. തെറാപ്പി, കൗൺസലിങ്, മാർഗനിർദേശങ്ങൾ എന്നിവ ക്ലിനിക്കൽ സൈക്കോളജിസ്റ്റുമാ രുടെയും പ്രോജക്ട് കോഡിനേ റ്റർമാരുടെയും നേതൃത്വത്തിൽ നൽകും. കൗൺസലിങ്ങിലൂടെ പരിഹരിക്കാനാകാത്ത പ്രശ്നങ്ങ ളാണെങ്കിൽ മാനസികാരോഗ്യവി ദഗ്‌ധരുടെ സഹായം തേടും. പദ്ധ തി കൂടുതൽ ജില്ലകളിലേക്ക് വ്യാ പിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്. പ്ര വൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ അഞ്ചുവരെ സെന്ററിലൂ ടെ സേവനം ലഭിക്കും. ഫോൺ: 9497975400.

Close
Close My Cart
Close
Close
Categories