സൗദി ആരോഗ്യ മന്ത്രാലയത്തിൽ നഴ്സുമാർക്ക് അവസരം

Share Now..

സൗദി അറേബ്യയിലെ ആരോഗ്യ മന്ത്രാലയത്തിലേക്ക് സ്റ്റാഫ് നഴ്സ് (വനിത) ഒഴിവുകളിലേക്ക് നോർക്ക റൂട്ട്സ് മുഖേന റിക്രൂട്ട്മെന്റ് നടത്തുന്നു. ഒഴിവുകൾ ഇൻറൻസീവ് കെയർ യൂണിറ്റ് (ഐസിയു) സ്പെഷ്യാലിറ്റിയിലാണ്.

അപേക്ഷകർക്ക് ബി.എസ്.സി / പോസ്റ്റ് ബി.എസ്.സി നഴ്സിങ് യോഗ്യതയോടൊപ്പം ബന്ധപ്പെട്ട സ്പെഷ്യാലിറ്റിയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. കൂടാതെ, സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രൊഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + വഴി), എച്ച്ആർഡി അറ്റസ്റ്റേഷൻ, ഡാറ്റാഫ്ലോ പരിശോധന എന്നിവ പൂർത്തിയാക്കിയിരിക്കണം.

വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തി പരിചയം, പാസ്പോർട്ട് എന്നിവയുടെ പകർപ്പുകളും സഹിതം അപേക്ഷ www.norkaroots.org, www.nifl.norkaroots.org എന്നീ വെബ്‌സൈറ്റുകൾ വഴി 2025 ഫെബ്രുവരി 15നകം സമർപ്പിക്കേണ്ടതാണ്.

അഭിമുഖം ഫെബ്രുവരി 23 മുതൽ 26 വരെ എറണാകുളം (കൊച്ചി) നഗരത്തിൽ നടക്കും. അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കൂടാതെ, കുറഞ്ഞത് ആറ് മാസത്തെ കാലാവധിയുള്ള സാധുവായ പാസ്പോർട്ട് ഉണ്ടായിരിക്കണം. അഭിമുഖ സമയത്ത് പാസ്പോർട്ട് ഹാജരാക്കേണ്ടതുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെൻററിന്റെ ടോൾഫ്രീ നമ്പറുകളായ 1800-425-3939 (ഇന്ത്യയിൽ നിന്ന്) അല്ലെങ്കിൽ +91 8802012345 (വിദേശത്തു നിന്ന് – മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാവുന്നതാണ്.

അപേക്ഷകൾ അയക്കാൻ താഴെ കാണുന്ന ലിങ്ക് സന്ദർശിച്ച് ആവശ്യമായ വിവരങ്ങൾ നല്കുക.

https://docs.google.com/forms/d/e/1FAIpQLSe3sNhz-kE6pYPsaE4tWSh6qEzA58Db8wzsMmEO64zwftYNRg/viewform

For Dataflow related services contact nursingmanthra through Whatsapp : +971502515717

DHA

Leave a Reply

Your email address will not be published. Required fields are marked *

Close
Close My Cart
Close
Close
Categories
error: Content is protected !!