വിലകൂടിയതുകൊണ്ടുമാത്രംമരുന്നിന് ഗുണമുണ്ടാവണമെന്നില്ല..!
കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന ജനറിക് മരുന്നുകൾക്കും ഉയർന്ന വിലയുള്ള ബ്രാൻഡഡ് മരുന്നുകൾക്കും ഒരേ ഗുണനിലവാരമാണെന്ന് കണ്ടെത്തൽ. ‘മിഷൻ ഫോർ എത്തിക്സസ് ആൻഡ് സയൻസ് ഇൻ ഹെൽത്ത് കെയർ’ (മെഷ്) ആണ് പഠനം നടത്തി ഇത് തെളിയിച്ചിട്ടുള്ളത്. ഒരു പുതിയ മരുന്നു കണ്ടെത്തുന്ന കമ്പനിക്ക് അനുവദിച്ചുകിട്ടിയ പേറ്റൻ്റ് കാലാവധി കഴിയുന്നതോടെ ആ മരുന്ന് ഏതു കമ്പനിക്കും നിർമിക്കാം. മരുന്നുകളുടെ രാസഘടന പാലിച്ച് കുറഞ്ഞവിലയ്ക്ക് മറ്റു കമ്പനികൾ നിർമിക്കുന്ന മരുന്നുകളെയാണ് ജനറിക് മരുന്നുകൾ എന്നു പറയു ന്നത്. നീതി മെഡിക്കൽ ഷോപ്പ്, […]
