കറൻസി നോട്ടുകളിൽ പതിയിരിക്കുന്ന അപകടം: ബാക്ടീരിയൽ അണുബാധകൾക്ക് കാരണമാകും!

നോട്ടുകൾ ദിവസവും കൈകാര്യം ചെയ്യുന്നവരാണ് നമ്മൾ. പല കൈകൾ മാറി മാറി വരുന്ന ഈ കറൻസി നോട്ടുകൾ ആരോഗ്യത്തിന് ഭീഷണി ആവാം എന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? രോഗകാരികളായ, ജീവനു തന്നെ അപകടമായേക്കാവുന്ന ബാക്ടീരിയകളുടെ വാസസ്ഥലമാണ് കറൻസി നോട്ടുകൾ. ആരോഗ്യം അപകടത്തിലാക്കുന്ന രോഗാണുക്കൾ കുറച്ചൊന്നുമല്ല അതിലുള്ളത്. കീടാണുക്കൾക്ക് കഴിയാൻ പറ്റിയ സ്ഥലമാണ് പേപ്പർ കറൻസി. പരുത്തി നാരുകളാൽ നിർമിച്ച നോട്ടുകളിൽ ഈർപ്പം, വിയർപ്പ്, ഭക്ഷണാവശിഷ്ടങ്ങൾ, അഴുക്ക് ഇവയെല്ലാം ഉണ്ടാവും. സൂക്ഷ്മാണുക്കൾക്ക് ദീർഘകാലം കഴിയാൻ പറ്റിയ സ്ഥലം കൂടിയാണ് ഈ നോട്ടുകൾ. ലോഹനിർമിതമാണെങ്കിലും നാണയങ്ങളും പൂർണമായും സുരക്ഷിതമല്ല. ചില ലോഹങ്ങൾക്ക് ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉണ്ടെങ്കിലും രോഗാണുക്കൾക്ക് മണിക്കൂറുകളോ ദിവങ്ങളോ നാണയങ്ങളിൽ പറ്റിപ്പിടിച്ചിരിക്കാനാകും. ചില സൂക്ഷ്മാണുക്കൾ ഉപദ്രവകാരികളല്ലെങ്കിലും മിക്കവയും രോഗങ്ങളുണ്ടാക്കുന്നവയാണ്. 13 ശതമാനം നാണയങ്ങളും 42 ശതമാനം പേപ്പർ കറൻസികളും ഉപദ്രവകാരികളായ രോഗാണുക്കളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. ആന്റിബയോട്ടിക് റസിസ്റ്റന്റ് ആയ സ്റ്റാഫിലോകോക്കസ് ഓറിയസ്, എസ്കെറീഷ്യം കോളി, സ്യൂഡോമോണസ് എറൂഗിനോസ തുടങ്ങിയ രോഗാണുക്കൾ കറൻസിനോട്ടിലും നാണയങ്ങളിലും ഉണ്ടാകും. വിവിധ യുഎസ് പഠനങ്ങളിൽ കൊക്കെയ്ൻ, ഹെറോയ്ൻ തുടങ്ങിയ മയക്കുമരുന്നുകളും യീസ്റ്റ്, ഫംഗസ് തുടങ്ങിയവയും കണ്ടു. ഒരു സ്ക്വയർ സെന്റീമീറ്ററിൽ കുറഞ്ഞത് പത്ത് അതിസൂക്ഷ്മാണുക്കളെങ്കിലും ഉണ്ടെന്ന് ആസ്ട്രേലിയയിലെ ഗവേഷകരും പറയുന്നു. കറൻസി നോട്ടുകൾ വളരെയധികം തവണ തുടർച്ചയായി കൈമാറ്റം ചെയ്യുമ്പോഴാണ് അപകടം കൂടുന്നത്. ഈ നോട്ടുകളാകട്ടെ വൃത്തിയാക്കുന്നുമില്ല. ഒരു കറൻസി നോട്ട് ഒരു ദിവസം തന്നെ ഡസൻ കണക്കിന് ആളുകളിലൂടെ കൈമാറ്റം ചെയ്യപ്പെടുന്നുണ്ട്. ചിലർ ആ നോട്ട് കയ്യിലിരിക്കുമ്പോൾ കയ്യിലേക്ക് ചുമയ്ക്കുന്നു. മറ്റ് ചിലർ ഭക്ഷണം കൈകാര്യം െചയ്യുന്നു. ഹോസ്പിറ്റലിലോ പബ്ലിക് റെസ്റ്റ് റൂമോ സന്ദർശിക്കുന്നുണ്ടെങ്കിൽ സ്ഥിതി അതിലും മോശമാവും. ഓരോ കൈമാറ്റവും വഴി മലിനീകരണവും കൂടുന്നു. മുതിർന്നവർ, ഗർഭിണികൾ, ഗുരുതര രോഗങ്ങളുള്ളവർ തുടങ്ങി ദുർബലമായ രോഗപ്രതിരോധ സംവിധാനം ഉള്ളവരിൽ കറൻസി നോട്ടുകളുമായുള്ള സമ്പർക്കം കൂടുതൽ അപകടകരമാവും

Close
Close My Cart
Close
Close
Categories